തിരുവനന്തപുരത്തുകാരൻ രാജൻ അണ്ണൻ ഉം അൽ കുവൈനിൽ വന്നിട്ട് 28 വർഷമായി. ഡ്രൈവർ ആണ്. ആദ്യം സ്വന്തം ടാക്സി ഉണ്ടായിരുന്നു.പിന്നെ അത് വിറ്റിട്ട് ഷെയ്‌ഖിന്റെ കൊട്ടാരത്തിലെ ഡ്രൈവറായി. രാജനണ്ണൻ ടാക്സി ഓടിക്കുന്ന കാലത്താണീ കഥ നടക്കുന്നത്. ഉം അൽ കുവൈനിലെ കടലിനക്കരെയാണ് ഇറാൻ. ഇന്നത്തെ പോലെ നേവിയുടെ പട്രോളിംഗോ മറ്റ് കുടിയേറ്റ നിയമങ്ങളോ ഒന്നും അത്ര ശക്തമല്ലായിരുന്നതിനാൽ ഇറാനിൽ നിന്ന് ആളുകൾ അനധികൃതമായി ലോഞ്ചിലും മറ്റും ഉം അൽ കുവൈൻ തീരത്ത് വരാറുണ്ടായിരുന്നു അന്നൊക്കെ.
വർഷം 1981.
വല്യ പെരുനാൾ ദിവസം വെളുപ്പാങ്കലത്ത് റാസ് അൽ ഖൈമയിൽ നിന്ന് ഒരു ഓട്ടം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് രാജയണ്ണന്റെ ക്രെസിഡ ടാക്സി വണ്ടിക്ക് റാഫ ഭാഗത്തുവച്ച് 4 ഇറാനികൾ വണ്ടിക്ക് കൈ കാണിച്ചു. അവർ അനധികൃതരാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ രാജയണ്ണന് മനസ്സിലായി.
രാജയണ്ണന്റെ ചിന്തകൾ ഇങ്ങനെ പോയി - “തുണിയാകെ മണൽ കുതിർന്ന് നനഞ്ഞ് ഒട്ടിയിരിക്കുന്നു. റാഫയിൽ തിര കുറവാണ്. നീന്തിക്കയറി മണലിൽ പതുങ്ങിക്കിടന്നതാകും. ഇവന്മാരെ പോലീസ് സ്റ്റേഷനിൽ കൊണ്ടു കൊടുത്താൽ ആളൊന്നിന് 500 ദിറഹംസ് വച്ച് പോലീസുകാർ തരും. പക്ഷേ അത് ചതിയല്ലേ? അവരെ കൊണ്ടുപോയാൽ റിസ്കാണ് - പോലീസ് പിടിച്ചാൽ ഉള്ളെയാണ്. എന്താ ഇപ്പം ചെയ്യുക? കുടുംബം പോറ്റാൻ ജോലി തേടി വന്നവരായിരിക്കും - അവരെ എങ്ങനെയാ ചതിക്കുന്നത്?”
വരുന്നത് വരട്ടെയെന്ന് കരുതി അവരെ പുള്ളി വണ്ടിയിൽ കയറ്റി. രാജണ്ണന് ഇറാനി ഭാഷയും അറിയില്ല, ഈ വന്നവർക്ക് അറബിയും അറിയില്ല. ദുബൈ എന്നും ഹമരിയ എന്നും ഒക്കെ അവർ പറഞ്ഞത് കേട്ട് രാജയണ്ണൻ അവരെ ദുബൈ ഹമരിയ മാർക്കറ്റിൽ ഇറാനികളുള്ളിടത്ത് കൊണ്ട് വിട്ടു. കാറിൽ നിന്ന് ഇറങ്ങാൽ നേരം അവർ കുറച്ച് നോട്ടെടുത്ത് രാജണ്ണന് കൊടുത്തു.
രാജണ്ണൻ തിരിച്ച് മുറിയിൽ വന്ന് ആ നോട്ടുകൾ എടുത്തുനോക്കിയപ്പം അത് ഇറാനിയൻ കറൻസിയാണ്. അതും ഒന്നും രണ്ടുമല്ല പതിനായ്യായിരം ഇറാനിയൻ രൂപയുടെ മൂന്ന് നോട്ടും കുറച്ച് ചില്ലറ നോട്ടുകളും അതിലുണ്ടായിരുന്നു. രാജണ്ണൻ നോട്ട് എണ്ണാൻ തുടങ്ങി. എല്ലാം കൂടെ അമ്പതിനായിരത്തിനടുത്ത് ഇറാനിയൻ രൂപയുണ്ട്! രാജയണ്ണൻ ഉറക്കെ ചിന്തിച്ചു. “ദൈവമേ, ഇനി അവർ പോണ വെപ്രാളത്തിലെങ്ങാനു കൂടുതൽ തന്നിട്ട് പോയതാകുമോ?“
മുറിയിലുണ്ടായിരുന്ന സഹമുറിയൻ അച്ചൻകുഞ്ഞ് ഇത് കണ്ട് ആകെ എക്സൈറ്റഡ് ആയി - “എടാ മോനേ, നമ്മൾ രക്ഷപ്പെട്ടെടാ, നിനക്ക് ലോട്ടറി അടിച്ചു! നിനക്ക് നാട്ടിൽ പോകണ്ടേ? എത്രയുണ്ടത്, അമ്പതിനായിരമോ? മാറുമ്പോൾ എത്ര കുറഞ്ഞായാലും ശരി പത്ത് പതിനായിരം ദിറഹംസെങ്കിലും കിട്ടാതിരിക്കില്ല. ഈ കാശ് മതിയെടാ! നിന്റെ ജിന്തഗി സെറ്റായെടാ! വാ നമ്മുക്ക് അടിച്ചുപൊളിക്കാം! ഇപ്പം നിന്റെ കൈയ്യിൽ എത്ര ദിറഹംസ് ഉണ്ട്?”
“നൂറ് ”രാജയണ്ണൻ മറുപടി പറഞ്ഞു. “നൂറെങ്കിൽ നൂറ്. വണ്ടി എട്, നേരേ കാസിനോയിലോട്ട് പോട്ട്.“ അച്ചങ്കുഞ്ഞ് പറഞ്ഞു. അവർ നേരെ കാസിനോയിലോട്ട് പോയി (പഴയ ഉം അൽ കുവൈൻ ബീച്ച് ഹോട്ടൽ) “യുനാനി“ എന്ന് വിളിച്ചിരുന്ന “ക്യൂൻ ആൻ” എന്ന ഉടങ്കൊല്ലി വിസ്കി മേടിച്ചു കൊണ്ടുവന്ന് വെള്ളമടി തുടങ്ങി. ടാക്സിക്കാർക്ക് ചാകരയായ പെരുനാൾ ദിവസങ്ങളിലൊന്നിലും രാജയണ്ണൻ വണ്ടി ഓടിച്ചില്ല.സാധാരണ ഗതിയിൽ പത്ത് രണ്ടായിരം രൂപ വീഴുന്നതാണീ പെരുന്നാൾ ദിവസങ്ങളിലെ ഓട്ടത്തിന് മാത്രം. അമ്പതിനായിരം ഇറാനി രൂപ കൈയ്യിലിരിക്കുകയല്ലേ? അടിച്ചു പൊളിച്ച് സുഹൃത്തുക്കൾക്കെല്ലാം പാർട്ടി നൽകി.
പെരുന്നാൾ കഴിഞ്ഞു. ബാങ്കുകൾ തുറന്നു. ഇറാനി പൈസ മാറുന്നത് കണ്ട് പോലീസെങ്ങാനും പിടിച്ചാലോന്ന് പേടിയുള്ളതുകൊണ്ട് രാജയണ്ണൻ അച്ചങ്കുഞ്ഞിനെയും കൂട്ടി കാശ് മാറാൻ ഷാർജ്ജയിൽ പോയി. നാട്ടിൽ പോകാനുള്ള ടിക്കറ്റും തുണി-മണി സാധനങ്ങളൊക്കെയും കാശ് മാറിയിട്ട് മേടിക്കാമെന്ന് കരുതി.
ബാങ്കിലെത്തി രാജയണ്ണൻ കാശ് എണ്ണി കൌണ്ടറിലേക്ക് കൊടുത്തു. കൌണ്ടറിൽ നിന്ന് തിരികെ കിട്ടിയത് 80 ദിറഹംസ്!
അന്തം വിട്ട് അകത്തേക്ക് നോക്കിയ രാജയണ്ണനോട് കൌണ്ടറിലിരുന്ന മലയാളി ടെല്ലർ പറഞ്ഞു - “ഇത് ഇറാനി തൊമാനാണ്. ഇതിന് മൂല്യം കുറവാണ്!“
ഇറാനികൾ കൊടുത്ത പൈസ കറക്ടായിരുന്നു - റാഫയിൽ നിന്ന് ദുബൈ വരെയുള്ള കൂലിയായ, ഒരാൾക്ക് 20 ദിറഹംസ് വച്ച് നാലുപേർക്ക് 80 ദിറഹംസ്!
Monday, February 13, 2006
Subscribe to:
Post Comments (Atom)
15 comments:
ലോട്ടറി അടിക്കുക എന്നൊക്കെപ്പറഞ്ഞാൽ ഇങ്ങനെ അടിക്കണം... കുടുംബം കുളംതോണ്ടിപ്പോവും... :-)
സംഭവം കൊള്ളാം... :-)
:)
ഹ ഹ, തൊമാന്‍ അടിച്ചു പൊളി!
ശ്രീലങ്കക്കാര്‍ക്ക് ഒരു റിയാലിന് 28 രൂപ കിട്ടുമ്പോള്‍ അസൂയ തോന്നുമായിരുന്നു.
ലങ്കയില്‍ ഒരു കിലോ അരിക്ക് 52 രൂപയാകും എന്നറിഞ്ഞത് മുതലാണ് സമാധാനമായത് !!
കലേഷിനും വുഡ് ബിയ്ക്കും വളരെ സന്തോഷം നിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ..!
കലേഷ് ജീ, :)
പണ്ട് ഇറാനിൽ വിസിറ്റിന് പോയ ഒരു നമ്പൂരിശ്ശൻ നൂറ് ഡോളർ മാറ്റി റിയാലാക്കിയപ്പോൾ, മില്യണയറാവുകയും 'ഇത്രങ്ങ്ട് നിരീച്ചില്ല' എന്ന് പറയുകയും ചെയ്തുവെന്ന് കഥയുണ്ട്.
സാധനങ്ങൾക്ക് വല്യ വില പറയുമ്പോൾ, 'തൊമാനിൽ വില പറയല്ലേ' എന്നൊരു ശൈലിയും നിലവിലുണ്ട്.
ഒരു ചായ വാങ്ങാൻ ഒരു സ്യൂട്ട് കേസ് പണവുമായി പോകേണ്ടി വരുമോ കലേഷേ? അപ്പോ ഒരു കാറു വാങണമെങ്കിൽ വിശാലനോട് പറഞ് നമുക്കൊരു ട്രൈയിലറു ഒപ്പിച്ചു പോകാം ല്ലേ?
--
പോസ്റ്റാക്കുന്നതിനു മുമ്പ് റീമയേ വിളിച്ചു സമ്മതം ഒക്കെ ചോദിച്ചോ?
പോസ്റ്റ് അടിപൊളി.
തൊമാന്‍ അടിപൊളി..
ഇനി വരാനിരിക്കുന്ന (വരാതിരിക്കട്ടെ) യുദ്ധം കൂടെ കഴിഞ്ഞാല്‍ തൊമാന്‍ ചില്ലുകൂട്ടിലേക്ക്..
പ്രിയ ആദിത്യൻ!, നന്ദി!
പ്രിയ സൂ! , നന്ദി!
പ്രിയ സ്വാർത്ഥൻ!, സത്യമായും ഞാനും അങ്ങനെ തന്നെ കരുതിയിട്ടുണ്ട്! നന്ദി!
പ്രിയ വർണ്ണമേഘങ്ങളേ!, നന്ദി! വുഡ് ബീയെ രാവിലെ വിളിച്ചിരുന്നു. അവൾ ഇങ്ങോട്ട് വിഷ് ചെയ്തു.
പ്രിയ വിശാലൻ!, നന്ദി! ഈക്കഥ താങ്കൾ എഴുതിയിരുന്നെങ്കിൽ എന്ന് ഞാൻ ഇത് കുറിക്കും മുൻപ് ആലോചിച്ചിരുന്നു - കാക്ക കുളിച്ചാൽ കൊക്കാകില്ലെന്ന് എനിക്ക് നന്നായിട്ടറിയാം!
പ്രിയ അതുല്യേച്ചീ!, നന്ദി! റീമയ്ക്ക് ആദ്യം അയച്ച എഴുത്ത് യുണീകോഡിനെ കുറിച്ചും ബ്ലോഗുകളെ കുറിച്ചും ഒക്കെയാ - അവൾക്കത് കിട്ടീട്ടില്ല ഇതുവരെ. ശർമ്മാജി ചേച്ചിയെ വിളിച്ച് ചോദിച്ചിട്ടാണോ ഒരോന്ന് ചെയ്യുന്നത്? ;)
പ്രിയ സാക്ഷി!, നന്ദി!
പ്രിയ ഇബ്രൂസ്!, നന്ദി! നാക്കെടുത്ത് വളയ്ക്കാതെ പൊന്ന് ഇബ്രൂസേ. അതെങ്ങാനും സംഭവിച്ചാൽ ആദ്യം ബാധിക്കുക ഉം അൽ കുവൈനിനെയാ - പേടിക്കണ്ട, അജ്മാൻ കഴിഞ്ഞാൽ ഉടൻ തന്നെ ഷാർജ്ജയിലും എത്തിക്കോളും അണൂപ്രസരം!
കലേഷേ..:-)) വായിച്ചു ചിരിച്ചു..ശരിക്കും ആര്‍ക്കും പറ്റാവുന്ന അബദ്ധമാണ്..
കുറേ നാളായി ചോദിക്കണംന്ന് വിചാരിക്ക്ണൂ..
കലേഷിന്റെ ഫോട്ടത്തിലിട്ട ഷര്‍ട്ട് ആരാ ഉജാല മുക്ക്യേ?..സ്വന്തം പണിയായിരിക്കും ല്ലേ..പണ്ടു വെള്ള യൂണിഫോമില്‍ ഇതേ മാതിരി ഡിസൈനുകളുമായി ഞാനും പെരിങ്ങോടരും ഒക്കെ നടന്നിട്ടുണ്ട്..അലക്കു സ്വയം ആയിരുന്നേ..:-))
ഇതു വരെ പഠിച്ചില്ല്യാ അല്ലേ..:-)
പ്രിയ അരേ... നന്ദി!
ഷർട്ടിലെ നീലയുടെ സീക്രട്ട് ഞാൻ പറഞ്ഞുതരൂല്ല!
ഒരു ക്ലൂ തരാം - അതൊരു അബദ്ധമായിരുന്നു! :))
ഷർട്ടിലെ നീലയുടെ സീക്രട്ട് ഞാൻ പറയട്ടെ, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടത്തെ കളറാക്കാൻ ശ്രമിച്ചതല്ലേ.. ഫോട്ടം റീമക്കു അയക്കാനായിരിക്കണം. കൊച്ചു ഗള്ളൻ!
പ്രിയ സൂഫി, അല്ല. സത്യമായും അല്ല. അടുത്ത ഉത്തരം വരട്ടെ...
റീമയ്ക്ക് എന്റെ ഫോട്ടോ അയച്ചു കൊടുത്താലും കിട്ടില്ല. ബി.എസ്.എൻ.എൽ ന് നന്ദി, അവളുടെ വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നതിലും വേഗത്തിൽ അവൾക്ക് പ്ലെയിനേൽ കയറി ഇമാറാത്തിലെത്താം! റിലയൻസിന്റേയോ ടാറ്റായുടെയോ ഒക്കെ കണക്ഷൻ എടുക്കാൻ പറയണം.
ശരിയാ ഈ "തൊമാ" വലിയ അപകടകാരിയാ.
ഞങ്ങളുടെ കമ്പനിയില്‍ ഡ്രൈവറാവാന്‍ ഇന്റര്‍വ്യൂവിനു വന്ന ഒരു ഇറാനിയോടു പേര്‍സണല്‍ മാനേജര്‍ പ്രതീക്ഷിക്കുന്ന ശമ്പളം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ആരും പ്രതീക്ഷിച്ചില്ല.
ഇന്റര്‍വ്യൂ ബോര്‍ഡ്‌മെംബേര്‍സ് നെക്‌സ്‌റ്റ് വിളിച്ചപ്പോള്‍ പാവം ഉദ്ദേശിച്ചത് "ഈ കുരുത്തം കെട്ട "തോമാ"യായിരുന്നു.
Post a Comment